കറുകച്ചാൽ: നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് സി.ബി.എസ്.ഇ.സ്‌കൂളിന്റ നേതൃത്വത്തിൽ നടത്തുന്ന ഇന്റർ സ്‌കൂൾ ബാസ്‌ക്കറ്റ്‌ബോൾ, ത്രോബോൾ ടൂർണമെന്റിന് തുടക്കമായി. എൻ.ജയരാജ് എം.എൽ.എ. ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ.ജേക്കബ് അഞ്ചുപങ്കിൽ അദ്ധ്യക്ഷത വഹിച്ചു. നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്റ് ബീനാ നൗഷാദ്, പ്രിൻസിപ്പൽ സിസി ലൂക്കാ, പി.ടി.എ.പ്രസിഡന്റ് ബിജു ജോസഫ്, രൂപാ നായർ, ജോൺസൺ പി.ജോസഫ്, ജോൺസി കാട്ടൂർ, വി.ആർ. അഞ്ചു, ടി.വി.വിജിത്ത് എന്നിവർ പങ്കെടുത്തു. വിവിധ ജില്ലകളിൽനിന്നും മുന്നൂറോളം വിദ്യാർഥികളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.