പിഴക് : കടനാട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീമിഷന്റെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സ്‌നേഹിത കോളിംഗ് ബെൽ പദ്ധതി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിലു കൊടൂർ ഉദ്ഘാടനം ചെയ്തു. വീടുകളിൽ തനിയെ കഴിയുന്ന അംഗങ്ങളെ കണ്ടെത്തി അവർക്ക് സുരക്ഷിതത്വവും ആവശ്യമായ പരിചരണവും സമൂഹത്തിന്റെ ശ്രദ്ധയും നൽകുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രാമപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ പി.ആർ പ്രശാന്ത്,തങ്കമ്മ, കുടുംബശ്രീ ചെയർപേഴ്‌സൺ പുഷ്പ റെജി, സി.ഡി. എസ് മേരിക്കുട്ടി കുര്യാക്കോസ്, ആശാ വർക്കർ ലേഖ, അംഗൻവാടി ടീച്ചർ ബീന മനോജ് എന്നിവരുടെ നേതൃത്വത്തിൽ പദ്ധതിയിലെ അംഗങ്ങളായവരുടെ ഭവനത്തിൽ നേരിട്ട് എത്തി കാര്യങ്ങൾ വിശദീകരിച്ചു. പിഴകിലെ രശ്മി കുടുംബശ്രീയിലെ പദ്ധതിയിൽ ഉൾപ്പെട്ട അംഗത്തിന്റെ ഭവനത്തിൽ കൂടിയ യോഗത്തിൽ പദ്ധതിയുടെ പ്രതിജ്ഞ കുടുംബശ്രീ അംഗങ്ങൾ ചൊല്ലി.