വൈക്കം: വൈക്കം വെസ്റ്റ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി (മടിയത്തറ) സ്‌കൂളിലെ കുരുന്നുകൾക്ക് ഇരുന്നു പഠിക്കാൻ വർണ്ണചിത്രങ്ങൾ ആലേഖനം ചെയ്ത മേശകളും കസേരകളും സമ്മാനിച്ചു. ഫെഡറൽബാങ്ക് വൈക്കം ശാഖയും, താലൂക്ക് ഗവൺമെന്റ് ആശുപത്രിയിലെ ഡോക്ടർമാരും ചേർന്ന് 40000 ത്തോളം രൂപ വിനിയോഗിച്ചാണ് സ്‌കൂളിലെ കുരുന്നുകൾക്ക് 20മേശയും കസേരകളും സമ്മാനിച്ചത്. ഇതോടൊപ്പം സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ടാലന്റ് ഡിസ്‌പ്ലേ ബോർഡും സ്ഥാപിച്ചു. നഗരസഭാ ചെയർമാൻ പി. ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ സൗദാമിനി അദ്ധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് മാനേജർ എൻ. രമേശ്, ഡോ. പ്രവീൺ, ഡോ. പി. വിനോദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു വി. കണ്ണേഴൻ, പി.ടി.എ പ്രസിഡന്റ് രേഖാ സുഗുണൻ, പ്രിൻസിപ്പൽ കെ.എൻ ശ്രീകുമാർ, ഹെഡ്മാസ്റ്റർ സതീഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.