മാനത്തൂർ : മാനത്തൂർ സ്‌കൂളിന് സമീപം കെ.എസ്.ആർ.ടി.സി ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം. തൊടുപുഴയിൽ നിന്നു കോട്ടയത്തിന് പോയ ഫാസ്റ്റ് പാസഞ്ചർ ബസിൽ അശ്രദ്ധമായി പുറകോട്ട് എടുത്ത ലോറി ഇടിക്കുകയായിരുന്നു. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. യാത്രക്കാർ നിസാര പരിക്കകളോടെ രക്ഷപ്പെട്ടു. റബർ മരം മുറിച്ച് കയറ്റിക്കൊണ്ടുപോകുന്നതിനായി വന്ന വഴിത്തല സ്വദേശി ജോയിയുടേതാണ് ലോറി. രണ്ട് മാസം മുൻപ് ഇതേ സ്ഥലത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. രാമപുരം പൊലീസ് മേൽനടപടി സ്വീകരിച്ചു.