തലയോലപ്പറമ്പ്: ഇറുമ്പയം-താളലയ ജംഗ്ഷൻ നവീകരണ പദ്ധതിക്ക് തുടക്കമായി. ജില്ലാപഞ്ചായത്തിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. നവീകരണ പദ്ധതിയുടെ ഉദ്ഘാടനം വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈലാ ജമാൽ നിർവഹിച്ചു. വാർഡ് മെമ്പർ ജയ അനിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജോമോൾ കെ. ജോൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം സരോജിനി തങ്കപ്പൻ, ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് പ്രതിനിധി പി.എൻ. ഭരതൻ തുടങ്ങിയവർ പ്രസംഗിച്ചു.