ചങ്ങനാശേരി: കവിയൂർ റോഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ 12 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരപ്രഖ്യാപന കൺവെൻഷൻ ചങ്ങനാശേരി മുനിസിപ്പൽ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കെ.ഡി മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു, പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ബിനു, ബ്ലോക്ക് മെമ്പർമാരായ സുനിതാ സുരേഷ്, എബി വർഗ്ഗീസ്, പഞ്ചായത്ത് മെമ്പർമാരായ രാജുകോട്ടപ്പുഴയ്ക്കൽ, അനുജ ലാലൻ, ദിവ്യാ ബൈജു, സുവർണ്ണ കുമാരി, വികസനസമിതി നേതാക്കളായ സജി ജോൺ, വിനു ജോബ്, ജെയിംസ് ജോസഫ്, സാബുക്കുട്ടൻ പി.സി സുരേഷ്, സജിജോസ്, എം.ടി ഋഷി കുമാർ, ഡേവിഡ് പി. എംകെ രാജേന്ദ്രൻ, അനീഷ്, പ്രസന്നകുമാർ തകിടിയിൽ എന്നിവർ പങ്കെടുത്തു. സമരത്തിന്റെ അടുത്തഘട്ടമായ പി.ഡബ്ലൂ.ഡി ഓഫീസ് മാർച്ച്, റോഡ് നിരോധം, വികസന പദയാത്ര തുടങ്ങിയ സമരപരിപാടികൾ നടത്താൻ യോഗം തീരുമാനിച്ചു.