തലയോലപ്പറമ്പ്: മുളക്കുളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പാടം നികത്തൽ വ്യാപകമാകുന്നു. നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ഇവിടെ ഏക്കറ് കണക്കിന് പടം നികത്ത് നടക്കുന്നത്. വില്ലേജ് ഓഫീസർ പലതവണ സ്റ്റോപ്പ് മെമ്മോ നൽകിയ സ്ഥലത്താണ് നിയമം ലംഘിച്ച് മണ്ണടിക്കൽ നിർബാധം തുടരുന്നത്. മുളക്കുളം വില്ലേജിൽ കുന്നപ്പിള്ളി പാനനടപ്പാലത്തിന് സമീപം, അവർമ്മ ജംഗ്ഷന് സമീപം എന്നിവിടങ്ങളിലാണ് നികത്തൽ തകൃതിയായി നടക്കുന്നത്. അവധി ദിവസങ്ങളുടെ മറവിലും മറ്റുമാണ് മണ്ണടി നടക്കുന്നത്. ഇതിനെതിരെ ബന്ധപ്പെട്ട അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാണ്. അതെ സമയം രണ്ട് തവണ സ്റ്റോപ്പ് മെമ്മോ നൽകിയതാണെന്നും ഇവിടെ അടിച്ച് നികത്തിയ മണ്ണ് നീക്കം ചെയ്യണമെന്ന് കാട്ടി ആർ.ഡി.ഒയ്ക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും വില്ലേജ് ഓഫീസർ പറഞ്ഞു.