പാലാ : രാമപുരം ഉപജില്ലയിലെ 'വിദ്യാലയം പ്രതിഭകളോടൊപ്പം ' പരിപാടിയുടെ ഭാഗമായി വെള്ളിലാപ്പിള്ളി സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് കേരളകൗമുദി പാലാ ലേഖകൻ സുനിൽ പാലായെ, അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു. സ്‌കൂളിലെ പൂന്തോട്ടത്തിൽ നിന്നുള്ള പൂക്കൾ കുട്ടികൾ സമ്മാനിച്ചു. കഴിഞ്ഞ കാൽനൂറ്റാണ്ടായുള്ള മാദ്ധ്യമ പ്രവർത്തനത്തിലെ അനുഭവങ്ങൾ സുനിൽ കുട്ടികളുമായി പങ്കുവച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്‌സി സെബാസ്റ്റ്യൻ, അദ്ധ്യാപകരായ സിസ്റ്റർ ലീമാ റെനി ജോസ്, അനൂപ് ജോസ്, ഡൊമിനിക്ക് ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.