ചങ്ങനാശേരി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ചങ്ങനാശേരി ടൗൺ കുടുംബമേളയും സാംസ്‌കാരിക, വനിതാവേദി സെമിനാറും സി.എഫ് തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ടൗൺ പ്രസിഡന്റ് മറ്റപ്പള്ളി ശിവശങ്കരപിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം ടി. ഇന്ദിരാദേവി മുഖ്യപ്രഭാഷണം നടത്തി. വി.ജി ശിവദാസ്, എസ്. സുഷമ്മ, പി.കെ ബാലകൃഷ്ണകുറുപ്പ്, സലിം മുല്ലശ്ശേരി, എൻ. ശാരദാദേവി, പ്രൊഫ.ടി.ജെ മത്തായി, പ്രൊഫ.ജോയി ജോസഫ്, കെ.പി അബ്ദുൽ കരീം എന്നിവർ പങ്കെടുത്തു. വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.