മരങ്ങാട്ടുപിള്ളി : സ്‌നേഹധാര ഓട്ടോ ബ്രദേഴ്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അഖില കേരള വടംവലി മത്സരത്തിൽ ഉള്ളനാട് നെഹൃജി ടീം ഒന്നാംസ്ഥാനം നേടി. എടപ്പാൾ ആഹാഫ്രണ്ടും, ജയഗിരി വൈ.സി.എം.എ ടീം യഥാക്രമം രണ്ടും, മൂന്നും സ്ഥാനവും നേടി. ഏഴ് ജില്ലകളിൽ നിന്നായി 36 ടീമുകൾ പങ്കെടുത്തു. സൊസൈറ്റി പ്രസിഡന്റ് ജോയി തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ മരങ്ങാട്ടുപിള്ളി എസ്.ഐ എസ്.രാജേഷ് വടംവലി മത്സരം ഉദ്ഘാടനം ചെയ്തു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ദിവാകരൻ, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബു, വൈസ് പ്രസിഡന്റ് അലക്‌സ് .കെ കെ .പഞ്ചായത്ത് മെമ്പർ മാർട്ടിൻ അഗസ്റ്റ്യൻ, സൊസൈറ്റി സെക്രട്ടറി പി.ബി. അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു. എം.എൽ.എമാരായ മോൻസ് ജോസഫ് , മാണി സി കാപ്പൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. എ.എസ്.ഐമാരായ സി.എസ്. ഷാജികുമാർ, വി.എം. ജയ്‌മോൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു. രോഗികൾക്കുള്ള ധനസഹായ വിതരണവും നടന്നു.