ചങ്ങനാശേരി : ബി.ഡി.ജെ.എസ് ചങ്ങനാശേരി നിയോജക മണ്ഡലം, കർഷകസേന, ബി.ഡി.എം.എസ്,, ബി.ഡി.വൈ.എസ്,, ഐ.റ്റി സെൽ എന്നിവയുടെ പ്രധാന പ്രവർത്തകരുടെ യോഗം ചങ്ങനാശേരിയിൽ സംസ്ഥാന ട്രഷറർ എ.ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡിസംബർ 5ന് കോട്ടയം നെഹ്രൂ സ്റ്റേഡിയത്തിൽ നടക്കുന്ന പാർട്ടിയുടെ നാലാം ജന്മദിന സമ്മേളനത്തിൽ നിയോജക മണ്ഡലത്തിൽ നിന്നും 500ൽ പരം പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീനിവാസൻ പെരുന്ന, ജില്ലാ സെക്രട്ടറി പി .അനിൽകുമാർ, ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് ഇന്ദിര രാജപ്പൻ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ സുരേഷ് വട്ടക്കൽ, ബിനു പുത്തേട്ട്, ആർ.ജി. റെജിമോൻ,സെക്രട്ടറി പി.ആർ സുരേഷ്, കർഷക സേന നിയോജക മണ്ഡലം സെക്രട്ടറി കെ.ശിവാനന്ദൻ, ബി.ഡി.വൈ.എസ് ജില്ലാ ട്രഷറർ ഷജിത്ത്, ബി.ഡി.എം.എസ് സെക്രട്ടറി അമ്പിളി ബിജു,പഞ്ചായത്ത് പ്രസിഡന്റുമാർ നിയോജക മണ്ഡലം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.