പാലാ : മൂന്നാനി ഐ.എംഎ.യ്ക്ക് സമീപം കാർ ബൈക്കിലിടിച്ച് രണ്ടുപേർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെയാണ് അപകടം. ഭരണങ്ങാനം ഭാഗത്ത് നിന്നു പാലായിലേക്ക് വരികയായിരുന്ന ബൈക്കിൽ പാലാ ടൗണിൽ നിന്ന് ഭരണങ്ങാനത്തേക്ക് പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന പിണ്ണാക്കനാട് കായപ്ലാക്കൽ അനിൽ കുമാറിനെ (44) ഗുരുതരപരിക്കുകളോടെ പാലാ ജനറൽ ആശുപത്രിയിലും, തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. കാർ ഡ്രൈവർ തലനാട് സ്വദേശി സുദീപിനെ (39) പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.