പൊൻകുന്നം : ഗവ.ഹയർസെക്കൻഡറി സ്‌കൂൾ വളപ്പിൽ നിന്ന ഉണങ്ങിയ തണൽമരം ദേശീയപാതയിലേക്ക് ഒടിഞ്ഞുവീണു. പാതയോരത്ത് പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് മരക്കൊമ്പ് പതിച്ച് നാശനഷ്ടമുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് 1.15നാണ് സംഭവം. ഏറെ നേരം ഗതാഗതവും സ്തംഭിച്ചു. പൊലീസും കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്‌സുമെത്തി മരം മുറിച്ചുനീക്കി ഗതാഗതം പുന:സ്ഥാപിച്ചു. ശബരിമല തീർത്ഥാടകരുടേതടക്കം വാഹനങ്ങൾ കടന്നു പോകുന്നത് ഇതുവഴിയാണ്. ഭാഗ്യം കൊണ്ടാണ് വൻഅപകടം ഒഴിവായത്. അപകടാവസ്ഥയിലായതിനാൽ മരത്തിന് സമീപത്തേക്ക് കുട്ടികൾ പോകരുതെന്ന് നേരത്തെ നിർദ്ദേശം കൊടുത്തിരുന്നു.