കൂരാലി : എസ്.ബി.ഐ ഇളങ്ങുളം ശാഖയുടെ എ.ടി.എം തുടർച്ചയായി തകരാറിലാകുന്നതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ റീത്ത് വച്ച് പ്രതിഷേധിച്ചു. മറ്റ് ബാങ്കുകൾക്കൊന്നും എ.ടി.എം ഇല്ലാത്ത പ്രദേശത്ത് ആൾക്കാരുടെ ഏക ആശ്രയം ഈ എ.ടി.എമ്മാണ്. ഇതുമൂലം വ്യാപാരികളും നാട്ടുകാരും ദുരിതത്തിലാണ്. നിലവിൽ എ.ടി.എം അടച്ചിട്ടിരിക്കുകയാണ്. ശബരിമല തീർഥാടകർക്കും പ്രയോജനപ്പെടുന്ന എ.ടി.എമ്മിന്റെ തകരാർ പരിഹരിക്കണമെന്നാണ് ആവശ്യം.