ഇളമ്പള്ളി : എസ്.എൻ.ഡി.പി യോഗം 4840-ാം നമ്പർ ഇളമ്പള്ളി ശാഖ വനിതാസംഘത്തിന്റെ 13-ാമത് വാർഷിക പൊതുയോഗം ഡിസംബർ 8 ന് ഉച്ചയ്ക്ക് 1.30 ന് ശാഖാ ഹാളിൽ നടക്കും. ശാഖാ പ്രസിഡന്റ് കെ.ജ്യോതിലാൽ ഉദ്ഘാടനം ചെയ്യും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിരാരാജപ്പൻ അദ്ധ്യക്ഷയാകും. സെക്രട്ടറി കൃഷ്ണമ്മ പ്രകാശൻ മുഖ്യപ്രഭാഷണം നടത്തും. യൂണിറ്റ് സെക്രട്ടറി സുമ വിനോദ് റിപ്പോർട്ട് അവതരിപ്പിക്കും. ശാഖാ സെക്രട്ടറി പി.കെ.ശശി, വൈസ്പ്രസിഡന്റ് അനിൽകുമാർ, രഘുനാഥൻ പാലക്കൽ, അരുൺ ജി, വിനോദ് പാമ്പയ്ക്കൽ, ജയ അനിൽ, ഓമന ശശി തുടങ്ങിയവർ പ്രസംഗിക്കും.