കോട്ടയം: കേന്ദ്ര ഗവൺമെന്റ് ഗ്രാമീണ വികസന വകുപ്പ് നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത പദ്ധതിയുടെ ഭാഗമായി കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകളിൽ നടത്തുന്ന ന്യൂനപക്ഷ, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്കായി കോട്ടയത്ത് പരിശീലനം (സ്‌മോൾ ഓഫിസ് ഹോം ഓഫീസ് കോ-ഓർഡിനേറ്റർ കോഴ്‌സ്)​ ആരംഭിക്കുന്നു. താമസം, ഭക്ഷണം, യൂണിഫോം ഉൾപ്പെടെ എല്ലാ ചെലവുകളും സർക്കാർ വഹിക്കും. 18 മുതൽ 35 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ - 9207549755, 9544694091.