പൊൻകുന്നം : ജനമൈത്രി പൊലീസ് ഒരുക്കിയിട്ടുള്ള പന്തലിൽ അയ്യപ്പ ഭക്തർക്കുള്ള സൗജന്യ ചുക്കുകാപ്പി വിതരണം ജനപക്ഷം ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. പിസി ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാത്രി 8 മുതൽ പുലർച്ചെ വരെയായിരുന്നു കാപ്പി വിതരണം. അപകടങ്ങൾ ഒഴിവാക്കാനായാണ് കഴിഞ്ഞ എട്ടുവർഷമായി പൊൻകുന്നം ജനമൈത്രി പൊലീസ് ചുക്കുകാപ്പി വിതരണം നടത്തുന്നത്. യുവജനപക്ഷം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രവീൺ രാമചന്ദ്രൻ, ജനപക്ഷം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് ജോഷി കപ്പിയാങ്കൽ, റെനീഷ് ചൂണ്ടച്ചേരി, ശാന്തികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ, പൊൻകുന്നം സി.ഐ വിജയരാഘവൻ, എസ്.ഐ കെ.ഒ.സന്തോഷ് കുമാർ,പി.ആർ.ഒ ഹാഷിം തുടങ്ങിയവർ പങ്കെടുത്തു.