road

അടിമാലി: കൂമ്പൻപാറ പ്രിയദർശിനി റോഡിൽ തകർന്ന റോഡിൽ റീടാറിംഗ് വൈകുന്നുകോളനി ഭാഗത്ത് തകർന്ന് കിടക്കുന്ന പാതയുടെ റീടാറിംഗ് ജോലികൾക്ക് നടപടിയില്ല.പഞ്ചായത്തിലെ 11,12 വാർഡുകളെ വേർതിരിക്കുന്ന കൂമ്പൻപാറ പ്രിയദർശിനി റോഡിൽ കോളനി ഭാഗത്ത് കൊടും വളവും കുത്തനെ കയറ്റവും നിറഞ്ഞ ഭാഗമായതിനാൽ റോഡിന്റെ ശോചനീയാവസ്ഥ വാഹനയാത്രികർക്ക് വലിയ ബുദ്ധുമുട്ടാണ് ഉണ്ടാക്കുന്നത്. നൂറ് മീറ്ററോളം വരുന്ന ഭാഗം മാത്രമാണ് തകർന്ന് കിടക്കുന്നതെങ്കിലും ഇതുമൂലമുണ്ടാകുന്ന യാത്രാക്ലേശം ചില്ലറയല്ല.എാോളം സ്‌കൂൾ ബസുകൾ ഈ റോഡിലൂടെ സർവ്വീസ് നടത്തുന്നുണ്ട്. ഏറെ പണിപ്പെട്ടാണ് വാഹനങ്ങൾ കുരുന്നുകളുമായി ഇതുവഴി കടന്നു പോകുന്നത്.2018ലെ പ്രളയത്തെ തുടർന്നായിരുന്നു പാതയുടെ തകർച്ച പൂർണ്ണമായതെങ്കിലും നിർമ്മാണ കാര്യത്തിൽ ബന്ധപ്പെട്ടവർ നഷേധാത്മക നിലപാട് സ്വീകരിക്കുന്നുവെന്ന് പരിസരവാസികൾ പരാതിപ്പെടുന്നു.പാതയുടെ ഇരു ഭാഗത്തേയും ഓടകൾ അടഞ്ഞ് പോയതാണ് റോഡിന്റെ തകർച്ചക്ക് പ്രധാനകാരണം.ദിവസവും സ്‌കൂൾ വാഹനങ്ങൾ കടന്നു പോകുന്ന പാതയെന്ന പരിഗണനയിലെങ്കിലും നിർമ്മാണ ജോലികൾക്ക് നടപടി വേണമെന്നാണ് പൗരാവലിയുടെ ആവശ്യം.