കോട്ടയം: ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ കളരിപ്പയറ്റ് മത്സരം ഡിസംബർ ഒന്നിന് രാവിലെ ഒൻപത് മുതൽ നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. രാവിലെ ഒൻപതിന് കെ.ജി മുരളീധരൻ ഗുരുക്കൾ ഉദ്ഘാടനം ചെയ്യും. സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലായി പുരുഷ വനിതാ മത്സരങ്ങൾ നടക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാർ ഉദ്ഘാടനം ചെയ്യും. കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡന്റ് വി.എസ് സുരേഷ് ഗുരുക്കൾ അദ്ധ്യക്ഷത വഹിക്കും.