കോട്ടയം: പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ രാജ്യവ്യാപകമായി പി.എഫ് ഓഫീസുകളിൽ ആരംഭിച്ചിരിക്കുന്ന പ്രതിമാസ ഗുണഭോക്തൃ സമ്പർക്കപരിപാടിയായ പി.എഫ് നിങ്ങൾക്കരികെയുടെ അദാലത്ത് ഡിസംബർ 10 ന് കോട്ടയം റീജിയണൽ ഓഫീസിൽ നടക്കും. വരിക്കാർക്ക് രാവിലെ 10.30 മുതൽ 12 വരെയും, തൊഴിൽദാതാക്കൾക്ക് 12 മുതൽ 12.30 വരെയും, എക്‌സംപ്റ്റഡ് സ്ഥാപനങ്ങൾക്ക് 12.30 മുതൽ ഒരു മണിവരെയുമാണ് സമയം.