kob-rajagopalan-nair-77

തിരുവഞ്ചൂർ: ചേക്കാമറ്റത്തിൽ പരേതനായ നീലകണ്ഠപിള്ളയുടെ മകൻ സി. എൻ. രാജഗോപാലൻ നായർ (77, റിട്ട. ഇൻസ്‌പെക്ടർ പി ആൻഡ് റ്റി - ബി. എസ്. എൻ. എൽ.) നിര്യാതനായി. ഭാര്യ:പരേതയായ പത്മാവതിയമ്മ മണർകാട് വെണ്ണാശ്ശേരി ആലൂർ കുടുബാംഗമാണ്. സംസ്‌ക്കാരം ഇന്ന് 3ന് പൂവത്തുംമൂട് ചേക്കാമറ്റം വീട്ടുവളപ്പിൽ. മക്കൾ: സി ആർ അജിത്കുമാർ (കെ എസ് ഇ ബി, സി ഐ റ്റി യു സംസ്ഥാന വൈസ്പ്രസിഡന്റ്), സി ആർ രാജവല്ലി (മണിയാർ), സി ആർ അശോക് കുമാർ (ആർ പി എഫ് കോട്ടയം). മരുമക്കൾ: മിനി അജിത്ത് (പുളിന്താനം, ചിറക്കടവ്), എൻ രാജീവ് (റിട്ട. എസ് ഐ മണിയാർ ക്യാമ്പ്), ബിന്ദു ബി. നായർ (ഗവ. ബോയ്‌സ് ഹൈസ്‌കൂൾ, ഏറ്റുമാനൂർ).