വൈക്കം: അരിമ്പു കാവ് (തെക്കുംചേരിമേൽ ) ഭഗവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ വാർഷികവും ഉത്സവവും ഇന്ന് തുടങ്ങും. രാവിലെ 5ന് നടതുറപ്പ്, നിർമ്മാല്യ ദർശനം, അഭിഷേകം, ഉടയാട സമർപ്പണം, മലർ നിവേദ്യം, ഉഷപൂജ, 6ന് ഗണപതി ഹോമം, അഖണ്ഡനാമജപം. 9ന് പാരായണം, 1ന് പ്രസാദമൂട്ട്, 6ന് ഭജന, നിറമാല ചാർത്ത്, 6.30ന് താലപ്പൊലി വരവ്, 6.45ന് ദീപാരാധന, ദീപക്കാഴ്ച, ഭഗവതിസേവ, പുഷ്പാഭിഷേകം 7.15ന് ചാക്യാർകൂത്ത്. നാളെ രാവിലെ 5ന് നടതുറപ്പ്, നിർമാല്യ ദർശനം, അഭിഷേകം, ഉടയാട സമർപ്പണം, 5.45ന് ഗണപതി ഹോമം, ഉഷപൂജ 10ന് അഭിഷേകം, സർപ്പത്തിന് നൂറും പാലും. 1ന് പ്രസാദമൂട്ട്, വൈകിട്ട് 6ന് നിറമാല, താലപ്പൊലി വരവ്, 6.30ന് വിശേഷാൽ ദീപാരാധന ദീപകാഴ്ച, പുഷ്പാഭിഷേകം, 7.45ന് ലയ വാദ്യസമന്വയം. 29ന് രാവിലെ 5ന് നടതുറപ്പ് നിർമ്മാല്യ ദർശനം, അഭിഷേകം, നിറമാല ചാർത്ത്, ഉഷപൂജ, 7 ന് പാരായണം, 9ന് കലശാഭിഷേകം, 11.30ന് വിശേഷാൽ ഉച്ചപൂജ, 1ന് മഹാപ്രസാദമൂട്ട്, 6ന് നിറമാല ചാർത്ത്, 6.30ന് വിശേഷാൽ ദീപാരാധന, ദീപകാഴ്ച പുഷ്പാഭിഷേകം, 8ന് തിരുവനന്തപുരം ജ്വാല കമ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന ബാലെ.