കോട്ടയം: ശമ്പള പരിഷ്‌കരണം വൈകുന്നതിൽ പ്രതിഷേധിച്ചു സംസ്ഥാനത്തെ ഗവ.പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് (കെ.ജി.പി.എം.ടി.എ) സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫിസിനു മുന്നിൽ ധർണയും പ്രകടനവും നടത്തി. സർക്കാർ നൽകിയ നിർദേശം അവഗണിച്ച് മെഡിക്കൽ ഡയറക്ടർ ഉത്തരവ് വൈകിപ്പിക്കുന്നതായി ആരോപിച്ചാണ് പ്രതിഷേധം.