ഇത്തിത്താനം: കുന്നലിക്കൽപടി നിവാസികളുടെ യാത്രാദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകിട്ട് 4.30ന് വാർഡ് മെമ്പർ വത്സല മോഹനന്റെ നേതൃത്വത്തിൽ ധർണയും ആക്ഷൻ കൗൺസിൽ രൂപീകരണവും നടക്കും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരി ധർണ ഉദ്ഘാടനം ചെയ്യും.