ചങ്ങനാശേരി: തൃക്കൊടിത്താനം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. സി.എഫ് തോമസ് എം.എൽ.എയുടെ ഫണ്ടിൽ നിന്നും 26 ലക്ഷം രൂപ മുടക്കിയാണ് ലൈറ്റുകൾ സ്ഥാപിച്ചത്. ഫൊറോനപള്ളിയ്ക്കു സമീപം, ഗുരുഗുഹാനന്ദപുരം ക്ഷേത്രത്തിനു സമീപം, കൊക്കോട്ടുചിറ, പുലിക്കോട്ടു പടി, കൈലാത്ത് പടി എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്. സി.എഫ് തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു അദ്ധ്യക്ഷത വഹിച്ചു. ഫൊറോനപള്ളി വികാരി ഫാ.ഫ്രാൻസിസ് കരുവേലിൽ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ജയിംസ്‌കുട്ടി പതാരംചിറ, പള്ളി ട്രസ്റ്റി പി.ജെ ആന്റണി എന്നിവർ സംസാരിച്ചു. വിവിധ സ്ഥലങ്ങളിൽ നടന്ന സ്വിച്ച് ഓൺ കർമ്മങ്ങളിൽ ബ്ലോക്ക് മെമ്പർ സുനിത സുരേഷ്, പഞ്ചായത്തംഗങ്ങളായ സിബി ജോസഫ്, കെ.എ ജോസഫ്, എം.കെ രാജു, സോണി ഫിലിപ്പ്, കെ.കെ സുനിൽ, കെ.എൻ. സുവർണ്ണ കുമാരി, അനിതാ ഓമനക്കുട്ടൻ, പുഷ്പവല്ലി, ഗുരുഗുഹാനന്ദപുരം ക്ഷേത്രകമ്മറ്റിയംഗം കെ.എൻ ഹരിക്കുട്ടൻ എന്നിവർ സംസാരിച്ചു.