പാലാ: മാണി.സി. കാപ്പന്റെ, എം.എൽ.എയുടെ ഓഫീസിന് തൊട്ടുമുന്നിലായി ഹൈവേയുടെ ഓരത്ത് കേരളാ കോൺഗ്രസ് (എം) ജോസ് ഗ്രൂപ്പിന്റെ നിയോജക മണ്ഡലം ഓഫീസ് ഒരുങ്ങുന്നു. കാപ്പന്റെ ഓഫീസ് മനാഫ് ബിൽഡിംഗ്‌സിലെ രണ്ടാം നിലയിലാണ്. തൊട്ടു താഴെ മറ്റൊരു ബിൽഡിംഗിന്റെ താഴെ നിലയിലാണ് കേരളാ കോൺഗ്രസ് (എം) ജോസ് ഗ്രൂപ്പിന്റെ ഓഫീസ്. കോൺഫറൻസ് ഹാൾ കൂടി ഉൾപ്പെട്ടതാണ് പുതിയ ഓഫീസ്. സമ്മേളനങ്ങളും മറ്റുമായി ജോസഫ് ഗ്രൂപ്പ് പാലായിൽ പിടിമുറുക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് പുതിയ ഓഫീസ് തുറന്ന് പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ കേരളാ കോൺഗ്രസ് ജോസ് വിഭാഗം തീരുമാനിച്ചിട്ടുള്ളത്. പുതിയ ഓഫീസിന്റെ ഉദ്ഘാടനം30ന് ജോസ്.കെ. മാണി എം.പി. നിർവഹിക്കും. പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിക്കും. വിവിധ ജനപ്രതിനിധികൾ പങ്കെടുക്കും.