ചക്കുപള്ളം: 87 ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള മേഖലാതലസാഹിത്യമത്സരം ശനിയാഴ്ച്ച രാവിലെ 9 മുതൽ ചക്കുപള്ളം ശ്രീനാരായണ ധർമ്മാശ്രമത്തിൽ നടക്കും.സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നടക്കുന്ന മേഖലാവിജയികളെ പങ്കെടുപ്പിച്ച് ഡിസംബർ 27, 28, 29 തീയതികളിൽ ശിവഗിരിയിൽ സംസ്ഥാനമത്സരം നടക്കും. പ്രസംഗം ( ഇംഗ്ലീഷ്, മലയാളം), പദ്യംചൊല്ലൽ, ഉപന്യാസരചന (മലയാളം), ശ്രീനാരായണക്വിസ്, ആത്മോപദേശശതക ആലാപനം, ശിവശതക ആലാപനം എന്നീയിനങ്ങളിൽ എൽ.പി., യു.പി., എച്ച്.എസ്, ഹയർസെക്കൻഡറി, കോളേജ്, പൊതുവിഭാഗങ്ങളിലാണ് സംസ്ഥാനതലമത്സരം.

എൽ.പി വിഭാഗം ( ജീവകാരുണ്യപഞ്ചകം ആദ്യത്തെ 5 ശ്ലോകങ്ങൾ), യു.പി.വിഭാഗം ( ഈശാവാസ്യോപനിഷത്ത് തർജമ ആദ്യത്തെ 6 ശ്ലോകങ്ങൾ), എച്ച്.എസ്. വിഭാഗം (ശിവപ്രസാദപഞ്ചകം ആദ്യത്തെ 5 ശ്ലോകങ്ങൾ), ഹയർസെക്കൻഡറി വിഭാഗം ( ശിവസ്തവം ആദ്യത്തെ 5 ശ്ലോകങ്ങൾ ), കോളേജ് വിഭാഗം (സദാശിവദർശനം ആദ്യത്തെ 5 ശ്ലോകങ്ങൾ), പൊതുവിഭാഗം ( ഷണ്മുഖസ്തോത്രം ആദ്യത്തെ 5 ശ്ലോകങ്ങൾ) എന്നിങ്ങനെയാണ് മേഖലാമത്സരം. പങ്കെടുക്കാൻ താൽപര്യമുള്ളവർ നാളെ രാവിലെ 9ന് മുമ്പായി ചക്കുപള്ളം ആശ്രമത്തിൽ എത്തിച്ചേരണമെന്ന് സ്വാമി ഗുരുപ്രകാശം അറിയിച്ചു. മത്സരം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് : 9947597773. എന്ന നമ്പരിൽ ബന്ധപ്പെടുക.