കോട്ടയം : കേരളത്തിലെ വിദ്യാലയങ്ങളുടെ നിലമെച്ചപ്പെടുത്താതെ ജനപ്രതിനിധികളെ പൊതുവേദികളിൽ കയറാൻ അനുവദിക്കില്ലെന്ന് എ.ബി.വി.പി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.സി. അരുൺ അറിയിച്ചു. പൊതുപരിപാടികളിൽ മന്ത്രിമാരെയും, എം.എൽ.എ. മാരെയും ഉപരോധിക്കും. ജില്ലയിലെ സർക്കാർ സ്‌കൂളുകളുടേയും അംഗൻവാടികളുടേയും ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി ജില്ല കളക്ടർക്ക് നിവേദനവും നൽകി.