കിടങ്ങൂർ : കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ കേന്ദ്രീകൃത മാലിന്യസംസ്കരണത്തിന് തുമ്പൂർമുഴി മോഡൽ ഏയ്റോബിക് കമ്പോസ്റ്റ് നിർമാണം ആരംഭിച്ചു.

വിവിധ വാർഡുകളിൽ നിന്നും, വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന ജൈവമാലിന്യം ഹൈവേ ജംഗ്ഷനിലുള്ള കമ്പോസ്റ്റ് യൂണിറ്റിൽ സംസ്കരിക്കും. യാതൊരുവിധ പരിസ്ഥിതി മലിനീകരണമോ ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലാതെ മാലിന്യം സംസ്‌ക്കരിച്ച് ജൈവവളമാക്കുന്ന രീതിയാണ് നടപ്പാക്കുന്നത്. രാവിലെ 7 മുതൽ 9 വരെയാണ് മാലിന്യം സ്വീകരിക്കുന്നത്. മാലിന്യ സംസ്‌ക്കരണ യൂണിറ്റിന്റെ ഉദ്ഘാടനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചൻ താമരശേരി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈബി മാത്യു, ജില്ലാ പഞ്ചായത്ത് മെമ്പർ ബെറ്റി റോയി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖിൽ കെ. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് തടത്തിൽ, പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന ഹരിതകർമ്മസേനയുടെ പ്രവർത്തനം വീണ്ടും യൂസർഫീയോടുകൂടി ആരംഭിച്ചു.