വൈക്കം: അന്തരിച്ച കെ.പി.സി.സി.അംഗവും വൈക്കം നഗരസഭ പ്രതിപക്ഷ നേതാവുമായിരുന്ന അഡ്വ.വി.വി.സത്യന്റെ സ്മരണക്കായി രൂപീകരിച്ച ട്രസ്റ്റിന്റെ ഉദ്ഘാടനം ഡിസംബർ 7 ന് നടക്കും. വൈകിട്ട് 4 ന് വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ട്രസ്റ്റ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ഭാരവാഹികളായി അക്കരപ്പാടം ശശി (ചെയർമാൻ), അഡ്വ.വി.സമ്പത് കുമാർ, അഡ്വ.പി.വി.സുരേന്ദ്രൻ (വൈസ് ചെയർമാൻമാർ), ഇടവട്ടം ജയകുമാർ (സെക്രട്ടറി), അഡ്വ.ശ്രീകാന്ത് സോമൻ (ജോ. സെക്രട്ടറി), വിവേക് പ്ലാത്താനത്ത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. രൂപീകരണ യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.പ്രസാദ്, ജി.രാജീവ്, സോണി സണ്ണി, വൈക്കം ജയൻ, പി.വി.സുരേന്ദ്രൻ, വിഷ്ണു സത്യൻ തുടങ്ങിയവർ പ്രസംഗിച്ചു.