കോട്ടയം : മഹിളാ ഐക്യവേദിയുടെ താലൂക്ക് ഉപരികാര്യകർത്താക്കളുടെ നേതൃത്വ ശില്പശാല 30, ഡിസംബർ 1 തീയതികളിൽ വാഴപ്പള്ളി അമൃതവിദ്യാലയത്തിൽ നടക്കും. 30 ന് രാവിലെ 10 ന് സംസ്ഥാന സമ്പൂർണ സമിതിയോഗം പ്രസിഡന്റ് നിഷാ സോമന്റെ അദ്ധ്യക്ഷതയിൽ ചേരും. അമൃതവിദ്യാലയം ഹൈസ്‌കൂൽ പ്രിൻസിപ്പൽ ബ്രഹ്മചാരിണി ബിന്ദു കെ.ധർമ്മപാലൻ ഉദ്ഘാടനം ചെയ്യും. ഹിന്ദുജാഗരൺ മഞ്ച് അഖിലഭാരതീയ സഹസംയോജകൻ പ്രേംകുമാർജി പ്രഭാഷണം നടത്തും. ഡിസംബർ 1 ന് സമാപനസമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ഉദ്ഘാടനം ചെയ്യും.