വില്ലൂന്നി : എസ്.എൻ.ഡി.പി യോഗം 3502-ാം നമ്പർ ആർപ്പൂക്കര വടക്കുംഭാഗം വില്ലൂന്നി ശാഖയിലെ 1181-ാം നമ്പർ വനിതാസംഘം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി. വനിതാസംഘം കോട്ടയം യൂണിയൻ സെക്രട്ടറി കൃഷ്ണമ്മ പ്രകാശന്റെ അദ്ധ്യക്ഷതയിൽ ദൈവദശകം ശതാബ്ദി സ്മാരക പ്രാർത്ഥന ഹാളിൽ ചേർന്ന യോഗം വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിര രാജപ്പൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ശാന്തമ്മ മനോഹരൻ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ശാഖാ പ്രസിഡന്റ് ജിജിമോൻ ഇല്ലിച്ചിറ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി ദേവദാസ് കുന്നേൽ, കെ.എൻ. ജയപ്രകാശ്, കെ.കെ. രാജപ്പൻ, സുഗുണൻ നടുത്തൊട്ടി, ഷൈലമ്മ ദേവദാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഷൈലമ്മ ദേവദാസ് ( യൂണിറ്റ് പ്രസിഡന്റ്), ശോഭന മനോജ് പതിയിൽ (വൈസ് പ്രസിഡന്റ്), മിനി പ്രകാശൻ നടുത്തൊട്ടിയിൽ (സെക്രട്ടറി), സുലേഖ ജിജിമോൻ ഇല്ലിച്ചിറ (ട്രഷറർ), ശാന്തമ്മ മനോഹരൻ, സരസമ്മ തങ്കപ്പൻ, സുബി ഉദയൻ (യൂണിയൻ കമ്മിറ്റി അംഗങ്ങൾ), അമ്മിണി പവിത്രൻ, വാസന്തി വിശ്വൻ, പ്രശാന്തി അജി, അജിത സന്തോഷ്, തങ്കമ്മ ജയപ്രകാശ്, ലീലാമ്മ ശശി (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.