പാലാ: കേരളാ കോൺഗ്രസ് എം ജോസഫ് വിഭാഗം പാലാ നിയോജകമണ്ഡലം പ്രതിനിധി സമ്മേളനവും കെ.എം.മാണി അനുസ്മരണവും 30ന് വൈകിട്ട് പാലാ ടൗൺ ഹാളിൽ നടക്കും. പാർട്ടി സംസ്ഥാന വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം പ്രസിഡന്റ്‌ ജോർജ് പുളിങ്കാട് അദ്ധ്യക്ഷത വഹിക്കും. പാർട്ടി ഓഫീസ് ചാർജ് സെക്രട്ടറി ജോയി എബ്രാഹം മുഖ്യപ്രഭാഷണം നടത്തും.മോൻസ്‌ ജോസഫ് എം.എൽ.എ കർഷക അവകാശ പ്രഖ്യാപനം നടത്തും. ടി.യു. കുരുവിള, തോമസ് ഉണ്ണിയാടൻ, സജി മഞ്ഞക്കടമ്പിൽ, കുര്യാക്കോസ് പടവൻ തുടങ്ങിയവർ പ്രസംഗിക്കും. ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് പി.ജെ.ജോസഫ് വിശദീകരിക്കുമെന്ന് സജി മഞ്ഞക്കടമ്പിൽ,ജോർജ് പുളിങ്കാട്, തങ്കച്ചൻ മണ്ണൂശേരിൽ, ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ എന്നിവർ പറഞ്ഞു.