പാലാ: അനു മെമ്മോറിയൽ 15-ാമത് സംസ്ഥാന നീന്തൽ മത്സരം 30ന് പാലാ തോപ്പൻസ് സ്വിമ്മിംഗ് അക്കാദമിയിൽ നടക്കും. കോട്ടയം ജില്ല അക്വാട്ടിക് അസോസിയേഷനും തോപ്പൻസ് സ്വിമ്മിംഗ് അക്കാദമിയും സംയുക്തമായാണ് മത്സരം നടത്തുന്നത്. രണ്ട് മണിക്ക് അംരംഭിക്കുന്ന മത്സരം മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും .ബിനു പുളിക്കക്കണ്ടം അദ്ധ്യക്ഷനാകും. നീന്തൽ താരങ്ങളായ ഡോ.ബാബു സെബാസ്റ്റ്യൻ, ഡോ.ആർ.നന്ദകുമാർ, ഡോ.ആർ.ഗോപകുമാർ, ഡോ.ബിപിൻ പി മാത്യു, ഡോ.ശ്രീകുമാരി, ഡോ.സോണി സിറിയക് എന്നിവരെ ആദരിക്കും.പാലാ നഗരസഭ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, ളാലം ബ്ലോക്ക് പഞ്ചായത്തംഗം ഹരിദാസ് അടമത്ര, മുത്തോലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ മുണ്ടമറ്റം, മാത്യു ജോസഫ്, ജോയി ജോസഫ് എന്നിവർ പ്രസംഗിക്കും. 250 ഓളം നീന്തൽ താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മാളനത്തിൽ പാലാ ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ് സമ്മാനദാനം നിർവഹിക്കും. മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജിസ്‌മോൾ തോമസ്, പഞ്ചായത്തംഗം റൂബി ജോസ് എന്നിവർ പങ്കെടുക്കും. 17 വയസിൽ താഴെയുള്ള നാലു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരമെന്ന് ഭാരവാഹികളായ ബിനു പുളിക്കക്കണ്ടം, മാത്യു ജോസഫ്, ജോയി ജോസഫ്, എം.കുര്യാക്കോസ്, ശ്രീകുമാർ കളരിക്കൽ എന്നിവർ അറിയിച്ചു.