രാജാക്കാട്: എസ്.എൻ.ഡി.പി.യോഗം രാജാക്കാട് യൂണിയന്റെ ആഭിമുഖ്യത്തിൽ 11ാമത് വിവാഹപൂർവ്വകൗസലിംഗ് നവംബർ 30ഡിസംബർ1 തീയതികളിൽ എൻ.ആർ.സിറ്റി എസ്.എൻ.വി. ഹയർ സെക്കന്ററി സ്‌കൂൾ ആഡിറ്റോറിയത്തിൽ നടത്തുമെന്ന് യൂണിയൻസെക്രട്ടറി കെ.എസ്.ലതീഷ്‌കുമാർ അറിയിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന വിവാഹപൂർവ്വ കൗസിലിംഗിൽ ബിജു പുളിലേടത്ത്, കൊടുവഴങ്ങ ബാലകൃഷ്ണൻ, ഡോ.ശരത്ത്, രാജേഷ് പൊന്മല തുടങ്ങിയവർ ക്ലാസ്സുകൾ നയിക്കും.
30 ന് രാവിലെ 9 ന് യൂണിയൻ പ്രസിഡന്റ് എം ബി ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ ഡി രമേശ് , യൂണിയൻ വൈസ് പ്രസിഡന്റ് ജി അജയൻ, കൗൺസിൽ അംഗങ്ങളായ അഡ്വ.കെ. എസ് സുരേന്ദ്രൻ ,ആർ ജയൻ ,എൻ ആർ വിജയകുമാർ ,കെ കെ രാജേഷ് ,ഐ ബി പ്രഭാകരൻ പഞ്ചായത്ത് കമ്മറ്റി അംഗമായ കെ ആർ നാരായണൻ, കുടുംബയോഗം കോ ഡിനേറ്റർ വി എൻ സലിം മാസ്റ്റർ ,യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് രഞ്ജിത് പുറക്കാട്ട്, സെക്രട്ടറി വി എസ് സനൽകുമാർ, വനിതാ സംഘം പ്രസിഡന്റ് ശ്യാമള സാജു, സെക്രട്ടറി സിന്ധു മനോഹരൻ, സൈബർ സേന ചെയർമാൻ ജോബി വാഴാട്ട്, കൺവീനർ സുനീഷ് ,കുമാരി സംഘം കോഡിനേറ്റർ വിനീത സുഭാഷ് എന്നിവർ പങ്കെടുക്കും