അടിമാലി. അടിമാലി നർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 10 ലക്ഷം രൂപ പിടികൂടി. കൊച്ചിധനുഷ്‌കോടി റൂട്ടിൽ മച്ചിപ്ലാവിൽ ഇന്നലെ രാവിലെ 5.20 ന് നടന്ന വാഹനപരിശോധനയിൽ ബൈസൺവാലി മുട്ടുകാട് നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽനിന്നാണ് പണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മന്നാംകണ്ടം ചാലുങ്കെൽ വീട്ടിൽ വിഷ്ണു വിനെ കസ്റ്റഡിയിലെടുത്ത് അടിമാലി പൊലീസിനെ ഏൽപ്പിച്ചു. 2000 രൂപയുടെ 100 എണ്ണം വീതമുള്ള മൂന്നു കെട്ടുകളും, 500 രൂപയുടെ 100 എണ്ണം വീതമുള്ള 7 കെട്ടുകളും, കൂടാതെ 2000 രൂപയുടെ 13 നോട്ടും , 500 രൂപയുടെ 48 നോട്ടുകളുമാണ് കണ്ടെടുത്തത്. സർക്കിൾ ഇൻസ്‌പെക്ടർ എം കെ പ്രസാദിന്റെ നേത്യത്തിലുള്ളസംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.