കോട്ടയം : എറ്റുമാനൂർ, കാണക്കാരി, കിടങ്ങൂർ പഞ്ചായത്തുകളുമായി അതിരുപങ്കിടുന്ന ഈരൂട് ഭാഗത്തെ 50 ഏക്കർ മീത്തിൽപ്പറമ്പിൽ പിണ്ടിപ്പുഴ ചെറിച്ചാൽ പാടശേഖരത്തിൽ മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കുന്നു.
കട്ടച്ചിറ തോടിന്റെ തീരമായ ആകെ 250 ഏക്കർവരുന്ന പാടശേഖരത്തിലെ 50 ഏക്കർ സ്ഥലത്ത് 20 വർഷം മുമ്പ് നട്ട എണ്ണപ്പനകൾ പിഴുതുമാറ്റിയാണ് ജനകീയ കൂട്ടായ്മ ഇവിടം ക്യഷി യോഗ്യമാക്കുന്നത്. ഡിസംബർ പകുതിയോടെ ഇവിടെ വിതയ്ക്കാൻ കഴിയുന്ന തരത്തിൽ ഹിറ്റാച്ചി ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ.കെ.അനിൽ കുമാർ നിർവഹിച്ചു. മീനച്ചിൽ നദീസംരക്ഷണ സമിതി പ്രസിഡന്റ് ഡോ.എസ്.രാമചന്ദ്രൻ, ശാസ്ത്ര സാഹിത്യ പരിഷത് ജില്ലാ വൈസ് പ്രസിഡന്റ് സി.ശശി, പി.റ്റി സോമശേഖരൻ, കാണക്കാരി ക്യഷി ഓഫീസർ വി.എം. ഷിജിനാ, ജോയ് വാഴവേലി, ഷിജോ മാളിയേക്കൽ, ഒ.ബി മണി , വി.എൻ ചന്ദ്രൻ, എ.എസ് ശ്രീപ്രകാശ്, പി.ഡി ജോർജ്, കെ.റ്റി മണി, ബിജു പുറപ്പാടി, ഐ.സി രാജു, മോഹനൻ കളപ്പുര തുടങ്ങിയവർ പങ്കെടുത്തു.