പാറത്തോട് ഗ്രാമപഞ്ചായത്തിലെ പെൻഷൻ മസ്റ്ററിംഗിനായി താഴെപ്പറയുന്ന തീയതികളിലും സ്ഥലത്തും വച്ച് വാർഡുതല മുൻഗണന നൽകി ക്യാമ്പ് സംഘടിപ്പിക്കുന്നു. ഗുണഭോക്താക്കൾ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് പ്രസിഡന്റ് അറിയിച്ചു. ചിറ്റടി അക്ഷയകേന്ദ്രത്തിൽ വച്ച് 30ന് വാർഡ് 5, ഡിസംബർ മൂന്നിന് വാർഡ് 4, അഞ്ചിന് വാർഡ് 6. ഗവ.എൽ.പി.എസ് ഇടക്കുന്നത്ത് വച്ച് ഒന്നിന് വാർഡ് 7,8,9. ആനക്കല്ല് സെന്റ് ആന്റണീസ് പാരീഷ് ഹാളിൽ വച്ച് എട്ടിന് വാർഡ് 16,17.വെളിച്ചിയാനി സെന്റ് തോമസ് പാരിഷ് ഹാളിൽ വച്ച് 30ന് വാർഡ് 3,6. കൂവപള്ളി അക്ഷയ കേന്ദ്രത്തിൽ വച്ച് മൂന്നിന് വാർഡ് 10, അഞ്ചിന് വാർഡ് 11, ഏഴിന് വാർഡ് 12, പത്തിന് വാർഡ് 13, 12ന് വാർഡ് 14. പാറത്തോട് അക്ഷയകേന്ദ്രത്തിൽ വച്ച് മൂന്നിന് വാർഡ് 1, അഞ്ചിന് വാർഡ് 2, ഏഴിന് വാർഡ് 15, പത്തിന് വാർഡ് 18, 12ന് വാർഡ് 19.