കുമ്പാനി : പാലാ അൽഫോൻസാ കോളേജിലെ ഉന്നത് ഭാരത് അഭിയാൻ സെല്ലിന്റെയും , സ്‌പോർട്‌സ് ന്യൂട്രിഷൻ ആൻഡ് ഫിസിയോതെറാപ്പി ഡിപ്പാർട്‌മെന്റിന്റെയും ആഭിമുഖ്യത്തിൽ, മുത്തോലി ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് സൗജന്യ ആയുർവേദ ഫിസിയോതെറാപ്പി മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 10 മുതൽ വൈകിട്ട് 3 മണിവരെ കുമ്പാനിയിലുള്ള കർത്താസ് ഹട്ട്‌സ് ഓഫ് വെൽനസിൽ വച്ച് നടത്തും. ഇതിനോടനുബന്ധിച്ച് ഓൾ മെഡ് ഫാർമസി പാലായുടെ നേതൃത്വത്തിൽ സൗജന്യ പ്രമേഹരോഗ നിർണയവും,കേൾവി സംസാര വൈകല്യ നിർണയവും ബോധവത്കരണവും, ഡയറ്റിഷ്യന്റെ സേവനവും ഉണ്ടായിരിക്കും. മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് ജിസ്‌മോൾ തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.