പാലാ: കുട്ടികൾക്കെതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങളെക്കുറിച്ചും അത് തടയേണ്ട മാർഗ്ഗങ്ങളെ കുറിച്ചും പൊതുജനത്തെ ബോധവത്കരിക്കുന്നതിനായി പാലാ പൊലീസിന്റെ നേതൃത്വത്തിൽ ' കുഞ്ഞേ നിനക്കായി ' പരിപാടി ഇന്ന് ആരംഭിക്കും. 2.30ന് റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ, കുടുംബശ്രീ പ്രവർത്തകർ, ഡ്രൈവർമാർ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുക്കുന്ന റാലി പാലാ ളാലം പാലം ജംഗ്ഷനിൽ നിന്നാരംഭിക്കും. ടൗൺ സ്റ്റാൻഡിൽ റാലി സമാപിച്ച ശേഷം നടക്കുന്ന സമ്മേളനം പാലാ നഗരസഭാ ആക്ടിംഗ് ചെയർമാൻ കുര്യാക്കോസ് പടവൻ ഉദ്ഘാടനം ചെയ്യും. പാലാ ഡിവൈ. എസ്.പി. ഷാജിമോൻ ജോസഫ് അദ്ധ്യക്ഷത വഹിക്കും. പാലാ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അഞ്ജു. സി. മാത്യൂ മുഖ്യ പ്രഭാഷണം നടത്തും. വിവിധ രാഷട്രീയ കക്ഷി നേതാക്കൾ ആശംസകൾ നേരും.