kob-annakutty-83-kurichi

കുറിച്ചിത്താനം: തൊണ്ടിക്കൽ വി. ജെ. കുര്യാച്ചന്റെ (റിട്ട. ഓഡിറ്റർ, സഹകരണ വകുപ്പ്) ഭാര്യ കെ. ജെ. അന്നക്കുട്ടി (83, റിട്ട. ടീച്ചർ) നിര്യാതയായി. സംസ്‌ക്കാരം നാളെ 10.30ന് കുറിച്ചിത്താനം സെന്റ് തോമസ് പള്ളിയിൽ. മരങ്ങാട്ടുപിള്ളി നെല്ലിത്താനത്തുമല കുഴിമുള്ളോരം കുടുംബാംഗമാണ്. മക്കൾ: സജി സിറിയക് (ചീഫ് ന്യൂസ് എഡിറ്റർ, ദീപിക, കോട്ടയം), സിബി സിറിയക് (കെമിസ്റ്റ്, ഫാക്ട് ഉദ്യോഗമണ്ഡൽ), സുനിൽകുമാർ സിറിയക് (അസി. പ്രഫസർ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് എംജി യൂണിവേഴ്‌സിറ്റി), സുമ സിറിയക് (ടീച്ചർ നാഷണൽ ഹൈസ്‌കൂൾ കൊളത്തൂർ, മലപ്പുറം). മരുമക്കൾ: ബീന ജേക്കബ് മണ്ണനാൽ, കുരുവിനാൽ (ഹെഡ്മിസ്ട്രസ് സെന്റ് ആന്റണീസ് ഹൈസ്‌കൂൾ കടപ്ലാമറ്റം), സി.എം. മീന ചീയേഴത്ത് (ടീച്ചർ സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂൾ കുഴുപ്പിള്ളി), ലാലു ഏബ്രഹാം തെക്കേമുറിയിൽ (വള്ളിച്ചിറ), മനോജ് സി. ജോർജ് ചെമ്പനായിൽ പാതിരിക്കോട് (ടീച്ചർ എഎസ്എം എച്ച്എസ്എസ് വെളിയൻചേരി, മേലാറ്റൂർ).