കോട്ടയം: സംസ്ഥാന സ്കൂൾകലോത്സവം, സർവകലാശാല കലോത്സവം എന്നിവയിൽ കേരളനടന മത്സരവിജയികൾക്ക് ഗുരുഗോപിനാഥ് ട്രസ്റ്റ് പുരസ്കാരം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. മത്സരവിജയകളാകുന്ന ഹൈസ്കൂൾ, ഹയർസെക്കൻഡറി, സർവകലാശാല വിദ്യാർത്ഥികൾ 2020 ജൂൺ 10ന് മുമ്പായി വി.കെ. ചെല്ലപ്പൻനായർ, ജനറൽ സെക്രട്ടറി, ശ്രിഗുരുഗോപിനാഥ് ട്രസ്റ്റ്, കോട്ടയം-686541 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 9495749931, 0481-2494373.