ചങ്ങനാശേരി: ഇത്തിത്താനം ആനക്കുഴി പ്രദേശത്ത് ലഹരി മാഫിയ പിടിമുറുക്കുന്നു. പുറത്ത് നിന്നുള്ള ആളുകളെത്തി യുവാക്കളും വിദ്യാർത്ഥികളുമടക്കമുള്ളവരെ ലഹരിക്ക് അടിമയാക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. കഞ്ചാവ് ലഹരിയിൽ കഴിഞ്ഞ ദിവസം ഒരാളെ മർദ്ദിക്കുകയും ചെയ്തിരുന്നു. പൊലീസും എക്‌സൈസും പരിശോധന കർശനമാക്കിയതോടെ ഗ്രാമങ്ങളിലാണിപ്പോൾ കഞ്ചാവ് മാഫിയ തഴച്ചുവളരുന്നത്. ഇതിനെതിരെ പ്രതികരിക്കുന്നവർക്കുനേരെ അക്രമം അഴിച്ചുവിടുന്നതും പതിവാണ്. പ്രദേശത്ത് പൊലീസ് പരിശോധന കർശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.