വൈക്കം : എസ്.എൻ.ഡി.പി യോഗം 222-ാം നമ്പർ ചാലപ്പറമ്പ് ശാഖയിലെ യൂത്ത്മൂവ്മെന്റ് യൂണിറ്റ് വാർഷികവും വിദ്യാഭ്യാസ ക്യാഷ് അവാർഡ് വിതരണവും 1ന് നടക്കും.

രാവിലെ 1ന് ഗുരുപൂജ, 8.30ന് ശാഖാ പ്രസിഡന്റ് നാരായണൻകുട്ടി ആശീർവാദ് പതാക ഉയർത്തും. ശാഖാ സെക്രട്ടറി അജിത്ത് ആമ്പല്ലൂർ ഭദ്രദീപപ്രകാശനം നടത്തും. യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് പി.വി.വിവേക് അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ പ്രഭാഷണം നടത്തും. യൂത്ത് മൂവ്മെന്റ് യൂണിറ്റ് സെക്രട്ടറി സുനിൽ ജാനകിനിവാസ് റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. ശാഖാ വൈസ് പ്രസിഡന്റ് ബൈജു കൈലാസം, രാജു നികർത്തിൽ, പ്രീണാ മോഹനൻ എന്നിവർ പ്രസംഗിക്കും. യൂത്ത് മൂവ്മെന്റ് യൂണിറ്റ് പ്രസിഡന്റ് അജിത്ത് രാധാകൃഷ്ണൻ സ്വാഗതവും അനിൽ കൊണ്ടനാട്ടുമഠം നന്ദിയും പറയും. 7.30ന് ഡോ.വൈക്കം വിജയലക്ഷ്മി അവതരിപ്പിക്കുന്ന ഗായത്രിവീണാലാപനവും സംഗീതനിശയും. 9ന് കൂപ്പൺ നറുക്കെടുപ്പ്.