കോട്ടയം : കിളിരൂർ കാഞ്ഞിരം എ.കെ.രാജപ്പൻ കോതാടി (68) നിര്യാതനായി. ദീർഘകാലം കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം വൈസ് പ്രസിഡന്റും, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കമ്മറ്റിയംഗവുമായിരുന്നു. ഭാര്യ: ഉഷ പന്നിമറ്റം കിളപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: വൈശാഖ്, വിശാൽ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.