കാഞ്ഞിരപ്പള്ളി : പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വൈദ്യുതിവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് പി.സി.ജോർജ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഇന്ന് രാവിലെ 11 ന് തിടനാട് ഗ്രാമപഞ്ചായത്ത് ഹാളിൽ അവലോകനയോഗം ചേരും. പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭ ചെയർമാൻ, മറ്റ് ത്രിതല പഞ്ചായത്ത് അംഗങ്ങൾ, കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എൻജിനിയർ, എക്‌സിക്യുട്ടീവ് എൻജിനിയർമാർ, അസി. എൻജിനിയർമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.