പാലാ : ദക്ഷിണ കാശി ളാലം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായുള്ള 'ളാലത്തുത്സവം 1195 ' ന്റെ നോട്ടീസ് പ്രകാശനം ക്ഷേത്ര സന്നിധിയിൽ നടന്നു. എസ്.എസ്.എൻ. മൂർത്തി സ്വാമിക്ക് നോട്ടീസ് നൽകി ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പുത്തൂർ പരമേശ്വരൻ നായർ പ്രകാശനം നിർവഹിച്ചു. സെക്രട്ടറി പി.ആർ.നാരായണൻ കുട്ടി അരുൺ നിവാസ് , രക്ഷാധികാരി അഡ്വ.രാജേഷ് പല്ലാട്ട് എന്നിവർ ആശംസകൾ നേർന്നു. മേൽശാന്തി നാരായണ ഭട്ടതിരി, ഉണ്ണി അശോക ,ശ്രീകുമാർ കളരിക്കൽ, രാജേഷ് ശ്രീഭദ്രാ , അഭിലാഷ് കളപ്പുരയ്ക്കൽ, റ്റി.എൻ. രാജൻ തോട്ടാപ്പള്ളിൽ, സിബി അമ്പലപ്പുറം, വി.കെ. അശോക് കുമാർ,അഡ്വ. രാജേഷ് കുന്നുംപുറം, വി.ഗോപിനാഥൻ നായർ , പി.ജി. അനിൽകുമാർ, ബിന്ദു മനത്താനം, കെ.ആർ.സൂരജ് പാലാ, വിനോദ് പുന്നമറ്റം, അജിത് വെളളാപ്പാട്, ശ്രീകുമാർ അമ്പലപ്പുറത്ത്, ശിവൻകുട്ടി നടുപ്പറമ്പിൽ, ജയറാം കൃഷ്ണൻ, വിഘ്‌നേഷ് അയ്യർ, രമേശ് പി.ആർ. അജി.കെ.എസ്. തുടങ്ങിയവർ പങ്കെടുത്തു. ജനുവരി 1ന് കൊടിയേറി 10 ന് ആറാട്ടോടെ ഉത്സവം സമാപിക്കും. ഒരിടവേളയ്ക്ക് ശേഷമാണ് ഇത്തവണ വിപുലമായ രീതിയിൽ ഉത്സവ പരിപാടികൾ ആഘോഷമാക്കുന്നത്.