പൂവരണി : വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടിയുടെ ഭാഗമായി പൂവരണി ഗവ.യു.പി.സ്‌കൂളിലെ വിദ്യാർത്ഥികൾ കഥാകൃത്തും കോളേജ് അദ്ധ്യാപകനുമായ പ്രൊഫ.എലിക്കുളം ജയകുമാറിനെ വീട്ടിലെത്തി ആദരിച്ചു. കുട്ടികൾ സ്‌കൂളിൽ നിന്നും വീടുകളിൽ നിന്നും കൊണ്ടുവന്ന പൂക്കൾ കഥാകൃത്തിന് സമർപ്പിച്ചു. ചോക്ലേറ്റ് നൽകിയും കേക്കുമുറിച്ചും എഴുത്തനുഭവങ്ങൾ പങ്കിട്ടും കഥ പറഞ്ഞും കവിത ചൊല്ലിയും പ്രൊഫ. എലിക്കുളം കുട്ടികൾക്ക് ഒപ്പം രണ്ട് മണിക്കൂർ ചെലവിട്ടു. ഏ.ഇ.ഒ ശ്രീകല, പി.ടി.എ പ്രസിഡന്റ് ആന്റണി ജോർജ്, ഹെഡ്മാസ്റ്റർ ജോസ് ജോർജ്, പഞ്ചായത്ത് മെമ്പർ ജാൻസി ഷാജി എന്നിവർ നേതൃത്വം നൽകി.