വൈക്കം: കേന്ദ്രസർക്കാർ നയങ്ങൾ സ്റ്റാറ്റിയൂട്ടറി റേഷനിംഗ് സംവിധാനത്തെ തകർക്കുന്നുവെന്നും പൊതുവിതരണത്തെ ഇല്ലായ്മ ചെയ്യുന്നുവെന്നും ആരോപിച്ച് ഡിസംബർ 3ന് സംസ്ഥാനത്തെ റേഷൻ വ്യാപാരി പ്രതിനിധികൾ പാർലമെന്റിലേക്ക് മാർച്ച് നടത്തും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാർച്ച് ഉദ്ഘാടനം ചെയ്യും. കെ.സി വേണുഗോപാൽ എം.പി മുഖ്യ പ്രഭാഷണം നടത്തും.കേരളത്തിലെ മുഴുവൻ എം.പിമാരും മാർച്ചിൽ പങ്കെടുത്ത് പ്രസംഗിക്കും. അന്നേ ദിവസം റേഷൻ വ്യാപാരികൾ കടകൾ അടച്ച് താലൂക്ക് ആസ്ഥാനങ്ങളിൽ ധർണ നടത്തുമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് ജില്ലാ പ്രസിഡന്റ് വി.ജോസഫ് അറിയിച്ചു.