തലയോലപ്പറമ്പ്: ഞീഴൂർ സെന്റ്. ജോസഫ് എൽ.പി സ്‌കൂളിൽ പുതിയതായി തയ്യാറാക്കിയ ഡിജിറ്റൽ ക്ലാസ് റൂമുകളുടെ ഉദ്ഘാടനം ഇന്ന് നടക്കും. ഉച്ചയ്ക്ക് 2ന് സ്‌കൂൾ ഹാളിൽ മാനേജർ റവ. ഫാദർ. ജോസ് കുറുപ്പന്തറയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ വച്ച് മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ഇതോടൊപ്പം ഗ്രാമപഞ്ചായത്ത് നിർമ്മിച്ചു നൽകിയ എയറോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ തോമസ് കൊട്ടുകാപ്പള്ളി നിർവഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി മോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. ഡി രാധാകൃഷ്ണൻ, വാർഡ് മെമ്പർ വിനോദ് വാട്ടവത്ത്, പി.ടി.എ പ്രസിഡന്റ് സി.ജെ ജോമോൻ, എം.പി.ടി.എ പ്രസിഡന്റ് ശ്രീദേവി സന്തോഷ് തുടങ്ങിയവർ പ്രസംഗിക്കും.